സ്നേഹജ്വാല

ഊഷ്മളമായ ദാമ്പത്യത്തിന്റെ അനിവാര്യ ചേരുവയാണ് ശാരീരിക മാനസിക ആത്മീയലയം. ഈ ലയത്തിന്റെ അഭാവമാണ് പരാജയപ്പെടുന്ന ദാമ്പത്യങ്ങളുടെ അടിസ്ഥാന കാരണം. ശാസ്ത്രീയവും ചിട്ടയുള്ളതുമായ പരിശീലനത്തിലൂടെ മാത്രമേ ഈ നയം ദമ്പതികൾക്ക് ആവിഷ്കരിക്കാൻ സാധിക്കുകയുള്ളൂ. ഈ പരിശീലനം ഇടവക തലത്തിൽ നൽകുവാൻ എറണാകുളം അങ്കമാലി അതിരൂപതയുടെ കുടുംബപ്രേഷിത കേന്ദ്രം ചിട്ടപ്പെടുത്തിയ പ്രോഗ്രാമാണ് സ്നേഹജ്വാല. ദാമ്പത്യത്തെ പോഷിപ്പിച്ച് ദമ്പതികളുടെ ദാമ്പത്യലയവും കുടുംബവും ഉണർവുള്ളതാക്കുക (Form Couples With Fullness Of Intimacy) എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. ഇടവകതലത്തിൽ 20-40 ദമ്പതികൾ മാത്രം ഉൾപ്പെടുന്ന ഗ്രൂപ്പിനു വേണ്ടി (60 വയസ്സിൽ താഴെയുള്ള ദമ്പതികൾ അഭികാമ്യം) വൈകിട്ട് 6 മുതൽ 9 മണി വരെയുള്ള വാരാന്ത്യത്തിലെ (വെള്ളി, ശനി, ഞായർ) മൂന്നു തുടർ സായാഹ്നങ്ങൾ (മൂന്നാം ദിവസം ഉച്ചകഴിഞ്ഞു 3 മണി മുതൽ 9 മണിവരെ).

familycounseling

Book Your Seat For
Marriage Preparation Retreat (MPR)

Book Now