ഉദരഫലം അനുഗ്രഹീതമാക്കി കുടുംബത്തിനും സമൂഹത്തിനും പ്രകാശ പൂർണ്ണമായ കുഞ്ഞിന് ജന്മമേകാൻ ദമ്പതികളെ ഒരുക്കുന്നു.
പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജീവിതം, ഭാര്യ - ഭർതൃ ബന്ധം, ഗർഭകാല ഭക്ഷണശീലങ്ങൾ, ഒരുക്കങ്ങൾ, ഗർഭകാല വ്യായാമങ്ങൾ,
നല്ല ആശയവിനിമയം എന്നീ വ്യത്യസ്ത മേഖലകളെക്കുറിച്ച് അറിവും പരിശീലനവും നൽകുന്ന ആത്മീയ , മനശാസ്ത്ര, ആയുർവേദ, അലോപ്പതി രംഗത്തുള്ള വിദഗ്ധർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്ചൽ പ്രോഗ്രാമാണ് ബേബി ഷൈൻ ധ്യാനം. ഗർഭാവസ്ഥയിലുള്ള ദമ്പതികൾക്കും കുഞ്ഞിനു വേണ്ടി ഒരുങ്ങന്നവർക്കും കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് എല്ലാ മാസവും ആദ്യ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്ന ബേബി ഷൈൻ ധ്യാനത്തിൽ പങ്കെടുക്കാം.
