ഭാര്യ ഭർതൃ വ്യത്യസ്തതകളെ ആഘോഷമാക്കാൻ ,
വ്യക്തിത്വ വ്യത്യാസങ്ങളുടെ സമന്വയത്തിലൂടെ ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ പിറവിയെടുക്കുവാൻ,
ദാമ്പത്യ ജീവിതത്തിൽ വ്യത്യസ്തതയും അവിഭാജ്യതയും മുന്നിൽ കണ്ടുകൊണ്ട് കുടുംബ ബന്ധങ്ങളെ രൂപപ്പെടുത്തുവാനും വളർത്തുവാനും,
വിവാഹത്തിലെ ആത്മീയത, ഫലപ്രദമായ ആശയ വിനിമയം തുടങ്ങിയവയിലൂടെ നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാനും സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങൾക്കൊപ്പം അറിവും പരിശീലനവും നൽകുന്ന ആത്മീയ - മനശ്ശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വൽ പ്രോഗ്രാമാണ് ദമ്പതി ധ്യാനം.
എല്ലാ മാസവും രണ്ടാമത്തെ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ധ്യാനം നടത്തപ്പെടുന്നു.
