മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ് (എം സി സി - MCC)

ക്രിസ്‌തുവിൻ്റെ പ്രേഷിത ദമ്പതികൾ

"വിളവധികം വേലക്കാരോ ചുരുക്കം അതിനാൽ വിളഭൂമി യിലേക്ക് വേലക്കാരെ അയയ്ക്കക്കാൻ വിളവിൻ്റെ നാഥനോട് പ്രാർത്ഥിക്കുവിൻ" ഈ പ്രാർത്ഥനക്കുള്ള ഉത്തരമാണ്

'മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ്'

  • ക്രിസ്‌തു അവതരിപ്പിച്ച ദൈവരാജ്യ സംസ്ഥാപനം ക്രിസ്തീയ ദമ്പതികളിലൂടെ നിർവ്വഹിക്കപ്പെടുവാനുള്ള ദൈവവിളി.
  • തിരുവിവാഹത്തിൻ്റ പ്രേഷിത സ്വഭാവം മനസ്സിലാക്കി തിരു സഭയോട് ചേർന്ന് സ്വന്തം ജീവിത സാക്ഷ്യത്തിലൂടെയും ശുശ്രൂഷകളിലൂടെയും കുടുംബങ്ങളെ ക്രിസ്തുവിൽ നവീ കരിക്കുവാനും, സുഖപ്പെടുത്തുവാനും വിളിക്കപ്പെട്ടവർ.
  • കുടുംബത്തിൽ സുവിശേഷം ജീവിച്ചുകൊണ്ടും അനേകം കുടുംബങ്ങൾക്ക് സുവിശേഷം നൽകികൊണ്ടും ക്രിസ‌ വിൻ്റെ പ്രേഷിതരാകുവാൻ മുപ്പത് മാസത്തെ ദമ്പതിപരി ശീലനം പൂർത്തീകരിച്ച് ദൈവസന്നിധിയിൽ പ്രതിജ്ഞ ചെയ്ത എറണാകുളം - അങ്കമാലി അതിരൂപതയിലെ ദമ്പതികൾ.
  • ദമ്പതീ പരിശീലനം ആരംഭിച്ചത് 2011 ആഗസ്റ്റ്.
  • പ്രേഷിത ദമ്പതി കൂട്ടായ്‌മ 2014 ഡിസംബർ 6ന് ട്രിനിറ്റി കപ്പിൾസ് മിനിസ്ട്രി എന്ന പേരിൽ ആരംഭം കുറിച്ചു.
  • ട്രിനിറ്റി കപ്പിൾസ് മിനിസ്ട്രി എന്ന പേരിൽ ദമ്പതികൾ ദമ്പ തികൾക്കുവേണ്ടി അനുയാത്ര ചെയ്യുന്ന ആത്മായ പ്രേക്ഷിത സമൂഹത്തെ 2020 മുതൽ മിഷനറി കപ്പിൾ ഓഫ് ക്രൈസ്റ്റ് (എംസിസി) എന്ന് പുനർ നാമകരണം ചെയ്തു‌.
  • പ്രാർത്ഥന, ദൈവവചനധ്യാനം, കൂദാശ സ്വീകരണം ഭാര്യാ - ഭർത്ത്യലയം, കൂട്ടായ്‌മ, പ്രേഷിതശുശ്രൂഷ, സഭാ സ്നേഹം എന്നീ ഏഴ് ആത്മീയചര്യകളിലൂടെ ഒരു എംസിസി ദമ്പതി വിശുദ്ധിയിൽ വളരുന്നു. താഴെ പറയുന്ന അഞ്ചുവിധത്തി ലുള്ള പ്രേഷിത ശുശ്രൂഷകളിലൂടെ എംസിസി ദമ്പതികൾക്ക് തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുവാൻ കഴിയുന്നു.

    1. കുടുംബ സന്ദർശന മിനിസ്ട്രി
    കാന സന്ദർശനം, ഏലീശ സന്ദർശനം, പ്രിസ്ക്കാ-അ ക്വീല സന്ദർശനം, സമരിറ്റൻ സന്ദർശനം

    2. ഗ്രെയ്‌സ് റിപ്പിൾസ് ദമ്പതി പരിശീലന മിനിസ്ട്രി

    3. കുടുംബ ജീവിത പരിശീലന മിനിസ്ട്രി

    4. മാദ്ധ്യസ്ഥ പ്രാർത്ഥന മിനിസ്ട്രി

    5. സാമൂഹ്യ - സമ്പർക്ക മാധ്യമ മിനിസ്ട്രി വഴിയുള്ള ദാമ്പത്യ-കുടുംബ ശാക്തീകരണം.

Book Your Seat For
Marriage Preparation Retreat (MPR)

Book Now