ക്രിസ്തുവിന്റെ നാമത്തിൽ തിരുവിവാഹം എന്ന കൂദാശ സ്വീകരിച്ച ദമ്പതികളെ ഈ വിളി അനുസരിച്ച് ജീവിക്കുവാൻ പരിശീലിപ്പിക്കുന്നു. വളർത്തിയെടുക്കുന്നു. ഒട്ടനവധി മനോഭാവങ്ങളും ശീലങ്ങളും ഊഷ്മളമായ ബന്ധം അവരുടെ ഇടയിൽ നിലനിർത്താൻ സഹായിക്കുന്നു. ക്രിസ് തുവിൻന്റെ ശിഷ്യത്വം ജീവിക്കുവാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് ഇടവകതലത്തിൽ പ്രത്യേക പോഷണം നൽകുക എന്ന ഉദ്ദേശത്തോടെ എറണാകുളം അങ്കമാലി അതിരു പത കുടുംബപ്രേഷിതകേന്ദ്രം 2012 മുതൽ *ഗ്രെയ്സ് റിപ്പിൾസ് * ദമ്പതി കൂട്ടായ്മ ആരംഭിച്ചു. ക്രിസ് തുവിന്റെ പ്രേഷിത സമൂഹത്തിന്റെ (എം.സി.സി) നേതൃത്വത്തിലാണ് ഈ പരിശീലനം ഇടവകതലത്തിൽ നൽകപ്പെടുന്നത്. പരസ്പര വിശുദ്ധീകരണത്തിലൂടെ ക്രിസ്തീയ ഭാര്യഭർത്താക്ക ന്മാർ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ആത്മീയ സർശം നൽകികൊണ്ട് ആയിരിക്കുന്ന ഇടങ്ങളിൽ പേര് സൂചിപ്പിക്കുന്നത് പോലെ കൃപയുടെ അലകൾ സൃഷ്ടിക്കുന്നു.