യുവദമ്പതികൾക്കായ് ഒരുക്കുന്ന ഓൺലൈൻ പരിശീലന പരിപാടിയാണ് അനുയാത്ര. ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ തന്നെ പരസ്പരമുള്ള വ്യത്യസ്തതകളെ തിരിച്ചറിഞ്ഞ് ക്രിസ്തു സ്നേഹത്തിൽ ഒന്നായി വിവാഹയാത്ര ചെയ്യുവാൻ ഈ പ്രോഗ്രാം സഹായിക്കുന്നു. ദാമ്പത്യ സങ്കൽപ്പങ്ങൾ പരസ്പരം പങ്കുവച്ച് പങ്കാളിക്ക് കൊടുക്കേണ്ട പരിഗണന (space) തിരിച്ചറിഞ്ഞ് ആശയവിനിമയം വളർത്തി ജീവിത യാത്ര ചെയ്യുവാനും ജോലിയും ദാമ്പത്യവും ഒരുമിച്ചു കൊണ്ടുപോകാനും യുവദമ്പതികളെ സഹായിക്കുന്ന ഈ പ്രോഗ്രാം എല്ലാ മാസവും മൂന്നാമത്തെ ഞായർ വൈകുന്നേരം 6 മണി മുതൽ 8.30 വരെ നടത്തപ്പെടുന്നു.
