Judith Forum

വിധവകൾ തന്നെ വിധവകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രം രൂപം കൊടുത്ത ശുശ്രൂഷയാണ് യൂദിത്ത് ഫോറം. യൂദിത്ത് ഫോറത്തിന്റെ തനതായ സവിശേഷതകൾ

  • വിധവകളെ നന്മയുടെ ദാദാക്കളാ ക്കി വളർത്താൻ സഹായിക്കുന്നു.
  • വിധവയെന്ന വാക്കിൽ സമൂഹം ഉൾചേർത്തിരിക്കുന്ന നിഷേധാത്മകതയെ ഉന്മൂലനം ചെയ്തു വിധവ എന്ന് പറയാൻ ധൈര്യമുള്ളവളാക്കുന്നു.
  • തനിമ ബോധം വളർത്തി സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്താൻ വിധവകളെ സഹായിക്കുന്നു.
  • തനിച്ച് മക്കളെ വളർത്തുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സഹായിക്കുന്നു.
  • വീണ്ടും വിവാഹിതരാകാൻ താല്പര്യപ്പെടുന്നവരെ അതിനു സഹായിക്കുന്നു.
  • സാക്ഷാൽ ധീരതയോടെ ജീവിക്കുന്ന വൈധവ്യത്തിന് സാക്ഷ്യം നൽകുന്നു.
  • തിരുസഭയിൽ അംഗീകരിക്കപ്പെട്ട സമർപ്പിതവൈധവ്യം എന്ന ജീവതാന്തസ്സിൽ വളരാൻ സഹായിക്കുന്നു.നിങ്ങൾക്കും ഈ പുതിയ സരംഭത്തിൽ സഭയോടോപ്പം കൈകോർക്കാം.

    1. ഒരു വിധവയുടെ കുടുംബത്തെ സാമ്പത്തികമായും ആത്മീയമായും ദത്തെടുക്കാം.
    2. ഒഴിവ് വേളകളിൽ വിധവകളുടെ മക്കൾക്ക് ട്യൂഷൻ നൽകാം.
    3. ഒരു നിശ്ചിത തുക ശുശ്രൂഷക്കായി നീക്കിവെക്കാം.
    4. വീടില്ലാത്ത വിധവകൾക്ക് സംയുക്തമായി വീട് നിർമ്മിച്ച് നൽകാം.
    5. വിവിധ ഇടവകകളിൽ കൂട്ടായ്മ തുടങ്ങുന്നതിനായി സഹായിക്കാം.
    6. കുട്ടികൾക്കുള്ള മാഗസിനുകൾ സ്പോൺസർ ചെയ്യാം.
    7. വീടുകളിൽ വായിച്ചു കഴിഞ്ഞ് ബുക്കുകൾ അവർക്കായി എത്തിച്ചു കൊടുക്കാം.
    8. അവരുടെ വീടുകളിലേക്ക് ഒരു സൗഹൃദ സന്ദർശനം നടത്താം.
    9. നമ്മുടെ കുടുംബങ്ങളിലെ ചെറിയ ആഘോഷങ്ങളിലേക്ക് അവരെയും ക്ഷണിച്ചു ഈ സൗഹൃദം സ്ഥാപിക്കാം.

Book Your Seat For
Marriage Preparation Retreat (MPR)

Book Now